KeralaLatest News

ശബരിമലയിലെ സ്ത്രീപ്രവേശനം : എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു . ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. . പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച സംഘടനാ രേഖയിലാണ് നിര്‍ദ്ദേശം.

Read Also : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണം ശബരിമല തന്നെ; തുറന്നു പറഞ്ഞ് സിപിഐ

ലോക്സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്.

Read Also : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാരാണ് പുറപ്പെടുവിച്ചിരുന്നതെങ്കില്‍ 55 ലക്ഷം സ്ത്രീകള്‍ മല കയറിയേനെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മലചവിട്ടാന്‍ ആരും യുവതികളെ നിര്‍ബന്ധിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചില ആക്ടിവിസ്റ്റുകളെ നിര്‍ബന്ധിപ്പിച്ച് മല ചവിട്ടിച്ചത് തിരിച്ചടിയായെന്നും, ഇത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button