KeralaLatest News

തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവത്തെ ശശി തരൂര്‍ എം.പി പ്രശംസിച്ച് ട്വീറ്റ് എഴുതിയ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ സ്തുതിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി തുറന്നടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെയാണ് കെ മുരളീധരന്‍ തുറന്നടിച്ചത്. മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി

മോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശും മനു അഭിഷേക് സിങ്വിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ പഴയ നിലപാട് ശരിയായിരുന്നുവെന്ന വാദവുമായി ശശി തരൂരും രംഗത്തെത്തിയത്. മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ച വെക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button