Latest NewsGulfQatar

ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് : പ്രവാസിക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ

ദോഹ: ജോലിയുടെ ആവശ്യത്തിനായി ഖത്തറിൽ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ദോഹ ക്രിമിനല്‍ കോടതി വിധിച്ചത്. ശേഷം ഇയാളെ നാടുകടത്തും. വിചാരണയ്ക്കൊടുവില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

Also read :തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം

വിദേശകാര്യ മന്ത്രാലയത്തിലാണ് ഇയാള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്, ഇതില്‍ ഖത്തറിലെ അറ്റസ്റ്റേഷന്‍ സ്റ്റിക്കറുണ്ടായിരുന്നു. ഇയാളുടെ രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ മറ്റൊരു സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഇവ എടുത്തതെന്ന് കണ്ടെത്തുകയും ഇയാൾ പിടിയിലാകുകയുമായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close