Latest NewsIndia

ബി​എ​സ്‌എ​ഫ് പ​രി​ശീ​ല​ന ക്യാമ്പിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്

ര​ജൗ​രി: ബി​എ​സ്‌എ​ഫ് പ​രി​ശീ​ല​ന ക്യാമ്പിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ജ​മ്മു കാശ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ ബി​എ​സ്‌എ​ഫ് പ​രി​ശീ​ല​ന ക്യാമ്പിലാണ് സ്ഫോടനം ഉണ്ടായത്. ബി​എ​സ്‌എ​ഫ് എ​എ​സ്‌ഐ​യ്ക്കും ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​നുമാണ് പരിക്കേറ്റത്. ക്യാമ്പി​ലെ ആ​യു​ധ​പ്പു​ര​യി​ല്‍ പ​തി​വു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ടെ അ​ബ​ദ്ധ​ത്തി​ല്‍ സ്ഫോ​ട​ന​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. അതേസമയം സ്ഫോ​ട​ന​ത്തി​ന് ഭീ​ക​ര​ബ​ന്ധ​മി​ല്ലെ​ന്ന് സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് യു​ഗ​ള്‍ മ​ന്‍​ഹാ​സ് അറിയിച്ചു. ഇതിന് പിന്നിൽ ഭീകരരാണെന്നത് വ്യാജപ്രചാരണമാണെന്നും വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.

Read also: രാഹുല്‍ ഗാന്ധിക്ക് കാശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല; അദ്ദേഹം രാഷ്ട്രീയം കളിച്ചെന്ന് സത്യപാല്‍ മാലിക്

shortlink

Related Articles

Post Your Comments

Related Articles


Back to top button