KeralaLatest News

അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും

തിരുവനന്തപുരം: അഗ്നിരക്ഷാ സേനയില്‍ ഇനി സ്ത്രീകളും. സേനയില്‍ 100 വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ വി‌ജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണെങ്കിലും നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തോളം നീണ്ടുപോകുകയായിരുന്നു. . സംസ്ഥാനത്ത് ആദ്യമായാണ് അഗ്നിരക്ഷാ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നത്. ഏഴ് വര്‍ഷമെങ്കിലും സേനയില്‍ പ്രവര്‍ത്തിക്കാമെന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബോണ്ട് നല്‍കണം. ബോണ്ട് പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അരലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും. തൃശൂരിലെ ഫയര്‍സര്‍വീസ് ട്രെയിനിംഗ് സ്കൂളിലും തുടര്‍ന്ന് ഏതെങ്കിലും ഫയര്‍ സ്റ്റേഷനിലും ആറു മാസം വീതം പരിശീലനം നടത്തും. ശേഷം എഴുത്തു പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും നടത്തും. ഇവയില്‍ വിജയിക്കാനായില്ലെങ്കില്‍ പരിശീലനം ഒരു മാസം കൂടി നടത്തും. റീ ടെസ്റ്റിലും പരാജയപ്പെട്ടാല്‍ ഫയര്‍ഫോഴ്സ് മേധാവിക്ക് ഒരു അവസരം കൂടി നല്‍കാൻ സാധിക്കും. ഇതിലും പരാജയപ്പെട്ടാല്‍ പുറത്താക്കും.

Read also: പൊതുവേദിയില്‍ വെച്ച്‌ പ്രായമായ സ്ത്രീയോട് രോഷാകുലനായി പെരുമാറുന്ന മുഖ്യമന്ത്രി; വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

18നും 26നും മദ്ധ്യേ പ്രായമുള്ളവരെയാണ് നിയമിക്കുക. പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 152 സെന്റിമീറ്ററെങ്കിലും ഉയരമുണ്ടാവണം. പട്ടിക വിഭാഗക്കാര്‍ക്ക് 150 സെ. മീറ്റര്‍ മതിയാകും. കാഴ്ചക്കുറവുമുണ്ടാവരുത്. നീന്തൽ അറിഞ്ഞിരിക്കണം. 100, 200 മീറ്റര്‍ ഓട്ടം, ത്രോബാള്‍, ഷട്ടില്‍ റേസ്, സ്കിപ്പിംഗ് ,ഹൈജംപ്, ലോങ്ങ് ജംപ്, ഷോട്ട്പുട്ട് എന്നിവയില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കണം. കംപ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമ അഭിലഷണീയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button