KeralaLatest News

താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം

മോദി സ്തുതിയുമായെത്തിയ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരക്കാര്‍ അവസര സേവകരാണ് എന്ന നിലയില്‍ പ്രതികരിച്ച കെപിസിസി അധ്യക്ഷനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇത്തരം അവസര സേവകര്‍ ഇനിയെത്രയുണ്ട് കോണ്‍ഗ്രസില്‍ എന്ന ചോദ്യമാണ് റഹീം ഉന്നയിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീമിന്റെ ചോദ്യം.

READ ALSO: വയനാടിന്റെ വികസനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അവസര സേവകർ” ഇനിയെത്രയുണ്ട്?

താങ്കളുടെ പാർട്ടിയിൽ ഇനിയും അവസര സേവകർ എത്രപേർ ബാക്കിയുണ്ട്?
ശ്രീ മുല്ലപ്പള്ളി വ്യക്തമാക്കണം.

മോദിസ്തുതി കാരണമാണ് അന്നൊരിക്കൽ അബ്ദുള്ളക്കുട്ടിയെ സിപിഐ(എം) ആട്ടിപ്പുറത്താക്കിയത്.
അടുത്ത നിമിഷം, താലവുമായി ചെന്ന് സ്വീകരിച്ചത് താങ്കളുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളാണ്.

READ ALSO: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന; പൂഞ്ച് മേഖലയില്‍ വെടിവെയ്പ്പ്

ശ്രീ ശശിതരൂർ രാജ്യത്തെ, കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവാണ്. പ്രധാനമന്ത്രി മുതൽ എ ഐ സി സി അധ്യക്ഷ പദവിയ്ക്ക് വരെ അനുയോജ്യനാണ് തരൂർ എന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ ഇന്നും ജീവിച്ചിരിപ്പുണ്ട്!!.
പാർലമെന്റിലും വിവിധ നിയമസഭകളിലും നോക്കൂ, പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷരായിരുന്നവർ മുതൽ മുഖ്യമന്ത്രിയും ഗവര്ണരുമായിരുന്നവർ വരെ ഇന്ന് മോഡിയ്ക്ക് ജയ് വിളിച്ചു നിൽപ്പുണ്ട്.

വിലയ്ക്ക് വാങ്ങാൻ കഴിയുന്ന അവസര സേവകരാൽ നിറഞ്ഞിരിക്കുന്നു കോൺഗ്രസ്സ്.

READ ALSO: രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ

ഭരണഘടന അപകടത്തിലാണ്.രാജ്യം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഓരോ നിമിഷവും നഷ്ടപ്പെടുന്ന തൊഴിലിന്റെ കണക്കാണ് പുറത്തു വരുന്നത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് വോട്ട് ചെയ്ത ജനങ്ങളോട് ഇനിയെങ്കിലും കോൺഗ്രസ്സ് തുറന്നു പറയണം,
ഇനിയെത്ര “അവസര സേവകർ”
ക്യൂ വിലുണ്ടെന്ന്???

#വിലയ്ക്ക്_വാങ്ങാം_കോൺഗ്രസ്സിനെ
#CongRss

READ ALSO: ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്‌തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍

https://www.facebook.com/aarahimofficial/posts/2416967455049101?__xts__%5B0%5D=68.ARAOMauWlj1LI47-3PzojtswX3q9EQMKhp47Y46MX0sIl40PC2lxIV_AmloWLImibT6yp92pVpS5vwO4FsY2S61oajjAHjQPUjdyMMr2hZPDPrIEUYRnVQ8C6rgi2jndVSBz5Rrwo2K1IHy30lMlTwFS0MLUWhKdKh93bMFNYoGNObmRPS9wWFjTWllb_SN1Rb1HzSn4pmGdlbit8dOdFKLFYM1FEELIGvTEeFgMNgb8JmdxBbsk6m2pQHHLQoSSKCznxJDIHibTRJw9Nb2K-Edt5jT3MC1P7gzwRr06DhacGITt5tTajDszLQWo2l75bHFREWsWfImfbDErxMneow&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button