KeralaLatest News

റെയില്‍‌വേ സ്റ്റേഷനിൽ പാടിയ പാട്ട് ലോകം കേട്ടു, പണത്തിലധിഷ്ഠിതമാണ് എല്ലാ ബന്ധങ്ങളും എന്നു തെളിയിക്കുന്ന റാണു മൊണ്ടാലിന്റെ കഥ

കൊൽക്കത്ത: കൊല്‍ക്കത്തയിലെ ഒരു റെയില്‍‌വേ സ്റ്റേഷനില്‍ വെറുതെ ഒരു പാട്ടുപാടി പ്രശസ്‌തയായിരി ക്കുകയാണ് റാണു മൊണ്ടാല്‍. തന്റെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണുവിന്റെ ജീവിതം മാറിമറിഞ്ഞത്. ഇതോടെ തന്നെത്തേടി നിരവധി അവസരങ്ങൾ എത്തി.

ALSO READ: ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്‌തു വകുപ്പ്

പണത്തിലധിഷ്ഠിതമാണ് എല്ലാ ബന്ധങ്ങളും എന്നു തെളിയിക്കുന്ന റാണു മൊണ്ടാലിന്റെ കഥ ജനശ്രദ്ധ ആകർഷിക്കുകയാണ്. പാട്ട് ഹിറ്റായി മാറിയതോടെ പത്ത് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച്‌ പോയ മകളും അമ്മയെ തേടിയെത്തി.

വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു മകനോടൊപ്പം തനിച്ച്‌ താമസിക്കുകയായിരുന്നു റാണുവിന്റെ മകള്‍ സതി റോയ്. റാണുവിന് ഒന്നുമില്ലാതിരുന്നപ്പോള്‍ ഉപേക്ഷിച്ച്‌ പോയ സതി ഇപ്പോള്‍ പണവും പ്രശസ്തിയും കണ്ട് അമ്മയെ അന്വേഷിച്ചെത്തിയിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ALSO READ: പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി രാഹുലിന് ചുംബനം- വീഡിയോ

അതേസമയം, റാണു റെയില്‍‌വേ സ്റ്റേഷനില്‍ പാട്ടു പാടുന്നത് ഇഷ്ടമല്ലാത്തതിനെ തുടര്‍ന്നാണ് മകള്‍ ഉപേക്ഷിച്ച്‌ പോയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭര്‍ത്താവ് മരിച്ചശേഷം മകളെ വളര്‍ത്താന്‍ റാണു വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ശേഷം വിവാ‍ഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button