KeralaLatest News

സംസ്ഥാനത്ത് ഞായറാഴ്ച അതിശക്തമായ മഴ പെയ്യും : പത്ത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച അതിശക്തമായ മഴ പെയ്യും. കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പത്ത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്കു സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ തിരമാലകള്‍ ഉയരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Read Also : ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ ശക്തമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button