Latest NewsIndia

ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ൾ ക​ര​സേ​നാ ത​ല​വ​ൻ സ​ന്ദ​ർ​ശി​ച്ചു

ശ്രീനഗര്‍ : ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങളിൽ സന്ദർശനം നടത്തി ക​ര​സേ​നാ ത​ല​വ​ൻ ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്. പൂ​ഞ്ച്, ര​ജൗ​രി ജി​ല്ല​ക​ളി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ൾ, നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മ​ങ്ങ​ൾ, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി എന്നിവ സംബന്ധിച്ച് സേ​നാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്തു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ സു​ര​ക്ഷാ​സാ​ഹ​ച​ര്യ​ങ്ങ​ളും ഇതോടൊപ്പം വി​ല​യി​രു​ത്തി. പാ​ക്കി​സ്ഥാ​ൻ തു​ട​ർ​ച്ച​യാ​യി വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശിച്ചു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ജ​ന​റ​ൽ റാ​വ​ത്ത് വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും ക​ര​സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ് ത​ല​വ​ൻ ല​ഫ്. ജ​ന​റ​ൽ റ​ൺ​ബി​ർ സിം​ഗ്, ല​ഫ്. ജ​ന​റ​ൽ പ​രം​ജി​ത് സിം​ഗ് സം​ഗ തു​ട​ങ്ങി​യ​വ​ർ ക​ര​സേ​നാ ത​ല​വ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Also read : പാകിസ്ഥാന്‍ യുദ്ധഭീഷണിയില്‍ നിന്നും പിന്നോട്ടു മാറി; സമാധാനത്തിന് പുതിയ ഫോര്‍മുലയുമായി ഖുറേഷി

shortlink

Related Articles

Post Your Comments

Related Articles


Back to top button