Latest NewsNewsGulfOman

304 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ച് ഒമാൻ എയർ

മസ്‌ക്കറ്റ് : സെപ്‍തംബര്‍ മാസം 304 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നതിനാലാണ് നടപടി. ഒക്ടോബര്‍ ഒന്നുവരെ തങ്ങളുടെ ചില സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നും മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് അതത് സ്ഥലങ്ങളിലേക്കുള്ള പകരം സര്‍വീസുകളിലോ ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുമെന്നു കമ്പനി അറിയിച്ചു.

Also read : നിയമലംഘനം : 16 പ്രവാസികൾ അറസ്റ്റിൽ

ഇക്കാലയളവില്‍ യാത്ര ചെയ്യാനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ +96824531111 എന്ന നമ്പറില്‍ ബന്ധപ്പെടുകയും, യാത്ര ചെയ്യുന്നതിന് മുന്‍പ് വിമാനങ്ങളുടെ തത്സമയ സ്ഥിതി പരിശോധിക്കുകയും വേണം വിശദ വിവരങ്ങള്‍ ഒമാന്‍ എയര്‍ വെബ്‍സൈറ്റില്‍ ലഭ്യമാണ്.കഴിഞ്ഞ മാസങ്ങളിലും നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button