Latest NewsKerala

നെഹ്റു ട്രോഫി ജലമേളയിൽ സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി

ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയിൽ വിശിഷ്ടാതിഥിയായെത്തിയ സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി. പ്രശസ്ത കലാകാരനായ ആലപ്പുഴ കൃപ ആര്‍ട്ട്സിലെ അജേഷ് ജോര്‍ജ്ജ് സച്ചിന് ബാറ്റും തുഴയും എന്ന ആശയത്തെ ബന്ധപ്പെടുത്തി തുഴയില്‍ വരച്ച് നൽകിയ സച്ചിന്റെ ചിത്രമാണ് കാണാതായത്. കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യുബിസി കൈനകരിയില്‍ നിന്നും തുഴവാങ്ങിയാണ് ദിവസങ്ങളെടുത്ത് അജേഷ് സച്ചിന്റെ ചിത്രം വരച്ച്‌ സമ്മാനം നല്‍കുന്നതിനായി ഒരുക്കി നൽകിയത്.

Read also: കേരളത്തിലെ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

സമ്മാനങ്ങള്‍ മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സച്ചിനെ ആകര്‍ഷിച്ച സമ്മാനം കാണാതായ വിവരം അറിയുന്നത്. തുഴകാണാതായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ തുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയില്‍ വരച്ച്‌ താരത്തിന് വീണ്ടും സമ്മാനം നല്‍കാനാണ് അജേഷിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button