KeralaLatest NewsNews

ഗതാഗത നിയമലംഘനത്തിനുള്ള പിഴ : ജനങ്ങള്‍ക്കു മുന്നില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും കാഴ്ചക്കാരായി : ഇങ്ങനെയാണെങ്കില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമ ലംഘന പിഴ നിയമം ഒരു കണക്കിന് ജനങ്ങളെ സഹായിക്കുന്നത്. ഇതോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നത് സംബന്ധിച്ച് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും ആശയകുഴപ്പം. ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരില്‍ നല്ലൊരു പങ്കും പണം നല്‍കാന്‍ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി.

Read Also  : ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് റദ്ദാക്കിയ ലൈസന്‍സുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്

മുന്‍പു തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ പിഴ നല്‍കി പോയിരുന്നവര്‍ ഇപ്പോള്‍ പിഴ 1000 രൂപയായതോടെ കോടതിയില്‍വച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫിസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല.

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവര്‍ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാല്‍ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. ഇതോടെ ബുദ്ധിമുട്ടിലായത് പൊലീസും മോട്ടോര്‍വാഹന വകുപ്പിനുമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button