Latest NewsNewsInternational

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിയാക്രമണം: 8 കുട്ടികള്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: പ്രൈമറി സ്‌കൂളില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ചൈനയിലെ ഹുബേ പ്രവിശ്യയിലെ എന്‍ഷി കൗണ്ടിയിലുള്ള ബൈയാങ്പിങ് നഗരത്തിലെ ചാവോയാങ്‌പോ പ്രൈമറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. പ്രദേശിക സമയം രാവിലെ എട്ടിന് കുട്ടികള്‍ സ്‌കൂളിലേക്കു വരുമ്പോഴാണ് സംഭവം. നാല്‍പതുകാരനായ യു എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

READ ALSO: എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ കേസ് : സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട ബഹിഷ്കരണ കാമ്പയിനും പ്രചാരത്തിൽ

രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ ഉടന്‍തന്നെ അറസ്റ്റുചെയ്തു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വേനല്‍ അവധിക്കു ശേഷം കുട്ടികള്‍ സ്‌കൂളിലേക്കുവരുന്ന ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. ആറു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികളാണ് ഇയാളുടെ ആക്രമണത്തിന് ഇരയായത്. കാമുകിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ക്കഴിഞ്ഞ ഇയാള്‍ മേയിലാണ് പുറത്തിറങ്ങിയത്.

READ ALSO: ഹൃദ്രോഗിയായ യുവാവിനെതിരെ മോഷണകുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം : സിഐമാര്‍ക്ക് സസ്‌പെന്‍ഷന്‍ : പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പ് നടന്ന ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button