KeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം: കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്‍ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടിൽ ആരും ഇല്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിക്കുകയായിരുന്നു. ഇരുവരം പരിസരവാസികളാണ്.

Also read : യുവതികളുടെ മാല പൊട്ടിക്കുന്ന യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

യുവതിയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായണ്. അമ്മ ആശുപത്രിയിൽ പോയ സമയം മനസ്സിലാക്കിയാണ് ഇരുവരും അതിക്രമിച്ച് കടന്നത്. വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ശേഷം പോലീസിൽ പരാതിപ്പെടുകയും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുൽഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button