Latest NewsNewsIndia

സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ: 370 ഡോക്ടര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്•ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി ഗുജറാത്തിൽ നിന്ന് 370 ഡോക്ടർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നു.കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഹർഷ് വർധൻ വീഡിയോ സന്ദേശത്തിലൂടെ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്‌സിറ്റി കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൾ ഇന്ത്യ റേഡിയോളജിസ്റ്റ് അസോസിയേഷൻ (എ.ഐ.ആർ.എ) പ്രസിഡന്റ് ഡോ. ഹേമന്ത് പട്ടേൽ, ക്രിട്ടിക്കൽ കെയർ വിദഗ്ധ ഡോ. കല്‍പേഷ് ഷാ അടക്കമുള്ള പ്രമുഖരാണ് ബി.ജെ.പിയുടെ ഭാഗമായത്.

ബിജെപിയുടെ അംഗത്വ ഡ്രൈവിന് കീഴിൽ ഡോക്ടർമാർ സ്വയം രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് പാർട്ടി പ്രസ്താവനയിൽ പറയുന്നു. ആർട്ടിക്കിൾ 370 ന് പിന്തുണ അറിയിക്കുന്നതിനായി 370 ഡോക്ടർമാർ ബി.ജെ.പിയിൽ ചേർന്നത് സമൂഹത്തിൽ നല്ല സൂചന നൽകുമെന്ന് ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. പിന്നീട് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button