KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗത്തെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ രണ്ടാനച്ഛനാണ് അറസ്റ്റിലായത് അഞ്ചലിലാണ് സംഭവം.

ALSO READ: ഭീകരാക്രമണ മുന്നറിയിപ്പ്: തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തി

പെൺകുട്ടി സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായ രണ്ടാനച്ഛനെതിരെയാണ് തിരുവനന്തപുരം റൂറൽ എസ് പി യ്ക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് വീട്ടിലെ നിത്യസന്ദർശകനായിരുന്ന നേതാവിനെ പെൺകുട്ടിയുടെ അമ്മ വിവാഹം കഴിച്ചത്. പല തവണ തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഹോസ്റ്റലിലേയ്ക്ക് താമസം മാറ്റി. പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സിപിഎം നേതാവ് പലവട്ടം മാനസികമായും, ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നു.

ALSO READ: സിസ്റ്റര്‍ അഭയാക്കേസ്: കൂട്ട കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ

പ്രായപൂർത്തിയായതോടെ പെൺകുട്ടി മറ്റൊരു യുവാവിനെ രജിസ്റ്റർ വിവാഹം ചെയ്തു . എന്നാൽ ഇത് അംഗീകരിക്കാതെ പാർട്ടി പിൻബലത്തോടെ യുവാവിനെതിരെ കള്ളക്കേസുകൾ ഉണ്ടാക്കിയെന്നും,പെൺകുട്ടി പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button