KeralaLatest NewsNews

ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ

കോഴിക്കോട്: ഓണാഘോഷ പരിപാടി അതിരുകടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീപ്പില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലാണ് സംഭവം. ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം നടത്തുന്നതിനിടെയാണ് തെറിച്ചു വീണത്. വെള്ളിയാഴ്ച രാവിലെ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം.

https://youtu.be/68xXF8kaoyY

ഓണാഘോഷത്തിന്റെ ഭാഗമായി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ കോളേജിലേക്ക് എത്തിയത് ജീപ്പിന് കൂട്ടമായി ഇരുന്നായിരുന്നു. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് കോളേജ് ഗേറ്റ് വരെ നടത്തിയ യാത്രയ്‌ക്കൊടുവിലായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും ഇതേ ദിവസം സമാനമായ രീതിയില്‍ അഭ്യാസങ്ങള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

READ ALSO: പരിശോധനാ ഫലത്തില്‍ എയ്ഡ്‌സ് എന്ന് റിപ്പോര്‍ട്ട്, ആശുപത്രി ജീവനക്കാരുടെ കുറ്റപ്പെടുത്തലും പരിഹാസവും അതിരുവിട്ടു; ഒടുവില്‍ യുവതിക്ക് സംഭവിച്ചത്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതിന് പിറ്റേന്നാണ് കോഴിക്കോട്ടെ സംഭവം. ആഘോഷങ്ങള്‍ പരിധിവിട്ടാല്‍ കര്‍ശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

READ ALSO: ഓണാവധി; യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button