KeralaLatest NewsNews

തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂർ ഗോപാലകൃഷ്‌ണൻ. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഉപവാസ സമരം നടത്തുക. തിരുവോണനാളില്‍ തിരുവനന്തപുരത്ത്‌ പിഎസ്‌സി ഓഫീസിന്‌ മുന്നിലാണ് അദ്ദേഹം ഉപവസിക്കുന്നത്. സുഗതകുമാരി, എം കെ സാനു, ഷാജി എന്‍ കരുണ്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വീട്ടിലും ഉപവസിക്കും. അതേസമയം സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

Read also: അമ്പിളിയമ്മാവനോടുള്ള ബന്ധം കുഞ്ഞുനാളിലെ തുടങ്ങിയതാണ് ; അടൂർ ഗോപാലകൃഷ്‌ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button