Latest NewsNewsIndia

കല്യാണ്‍ ജ്വല്ലേഴ്സ് പിടി മുറുക്കുന്നു; തെറ്റായ പ്രചരണം നടത്തിയ ഒരു പ്രതി കൂടി അറസ്റ്റിൽ

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിനെതിരെ അപകീർത്തികരമായ ആരോപണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചതായാണ് സൂചന. സോഷ്യല്‍ മീഡിയയിലൂടെ കല്യാണ്‍ ജ്വല്ലറിക്കെതിരെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ALSO READ: വാഹന വിപണി ദിനം പ്രതി താഴേക്ക്; വില്‍പനയില്‍ വൻ കുറവ്

ഗോകുല്‍ പ്രസാദ് എന്ന പാലക്കാട് സ്വദേശിയെ ആണ് കേസില്‍ പുതിയതായി പൊലീസ് പ്രതിചേര്‍ത്തത്. ഈ കേസില്‍ പ്രമുഖ സംവിധായകനെയും മാധ്യമ പ്രവര്‍ത്തകനെയും പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ വര്‍ദ്ധിച്ച്‌ വരുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ചില നീക്കങ്ങളും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോകുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ALSO READ: സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ

കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി നിയമസഭ നിയമം പാസാക്കിയാലും മതിയെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. നിലവിലുള്ള സൈബര്‍ നിയമം കര്‍ക്കശമാക്കുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെ വേണമെന്ന നിലപാടാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button