Latest NewsNewsIndia

ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനങ്ങളറിയിച്ച് കോണ്‍ഗ്രസ് വക്താവിന് സന്ദേശം, പിന്നാലെ അംഗത്വ നമ്പറും; സംഭവം ഇങ്ങനെ

ഭോപ്പാല്‍: ബിജെപി അംഗത്വം നേടിയതിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവിന് സന്ദേശം. മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദിക്കാണ് ഞായറാഴ്ച ഉച്ചയോടെ ബിജെപിയില്‍ അംഗത്വം നേടിയതായുള്ള സന്ദേശം എത്തിയത്. പിന്നാലെ 4001131248 എന്ന മെംബര്‍ഷിപ്പ് നമ്പറും ലഭിച്ചു. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ലിങ്കും അദ്ദേഹത്തിന് ലഭിച്ചു.

ALSO READ: സ്ത്രീ വേഷത്തില്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തി; പക്ഷേ ചാവേറിന് സംഭവിച്ചത്

ഈ പേജ് തുറന്നപ്പോള്‍ അതില്‍ അദ്ദേഹത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍ കോഡ്, അദ്ദേഹം ബിജെപിയില്‍ നിലവിലുള്ള അംഗമാണോ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇത് അംഗത്വ കണക്ക് വര്‍ദ്ധിപ്പിക്കാന്‍ ബിജെപി നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു അംഗത്വ ഫോം പോലും പൂരിപ്പിച്ച് നല്‍കുകയോ ബിജെപിയില്‍ അംഗമാകുന്നതിനുള്ള നമ്പറില്‍ വിളിക്കുകയോ ചെയ്യാതിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് തനിക്ക് ഇത്തരം ഒരു സന്ദേശം എത്തിയത് എന്നറിയില്ലെന്നും ഇങ്ങനെ സംഭവിച്ചതിന്റെ കാരണമറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷമായി താന്‍ കോണ്‍ഗ്രസിന്റെ വക്താവാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജോസ് ടോമും ടോം തോമസും; അപരന്‍ ഇടതുപക്ഷത്തിന്റെ തുറുപ്പു ചീട്ടോ? ആശങ്കയോടെ യുഡിഎഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button