KeralaLatest NewsNews

സിസ്റ്റര്‍ അഭയാക്കേസ്: കൂട്ട കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയാക്കേസില്‍ കുറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐ. കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഈ മാസം പതിനാറിന് സിബിഐ കോടതിയെ സമീപിക്കും.

ALSO READ: നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യത

കേസില്‍ ഇതുവരെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. കൂറുമാറിയ സിസ്റ്റര്‍ അനുപമ , സജ്ഞു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്റെ ഇരു ചക്രവാഹനം കോണ്‍വെന്റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു വിചാരണവേളയില്‍ മാറ്റി പറഞ്ഞത്.

ALSO READ: ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത; ഒക്ടോബർ അവസാനം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ

കൂറുമാറുന്ന സാക്ഷികള്‍ക്കെതിരേ കേസെടുത്ത് മുന്നോട്ട് പോകാനാണ് സിബിഐ തീരുമാനം. കൂട്ടക്കുറുമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയില്‍ നിന്നും മൂന്ന് സാക്ഷികളെ ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button