Latest NewsKeralaNews

മുത്തൂറ്റ് ഫിനാന്‍സിനെതിരെയുള്ള സമരം സംബന്ധിച്ച് സിഐടിയു

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിനെതിരെയുള്ള സമരം സംബന്ധിച്ച് സിഐടിയു നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയമായതോടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ സമരം തുടരുമെന്ന് സിഐടിയു വ്യക്തമാക്കി. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Read Also : മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടുന്നതിനെ കുറിച്ച് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ : തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച അലസി

നിലവിലെ സാഹചര്യം ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് മുത്തൂറ്റ് സമര സമിതി വ്യക്തമാക്കി. ശമ്പള വര്‍ധനവടക്കമുള്ള കാര്യങ്ങളില്‍ മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ബോണസും പിടിച്ച് വെച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് വ്യക്തമാക്കി.

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയ യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സില്‍ ഇപ്പോഴുള്ളത് തൊഴില്‍ തര്‍ക്കമല്ല ക്രമസമാധാന പ്രശ്നമാണെന്ന് ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. സമരം മുന്നോട്ടു പോയാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്നും നിലവില്‍ 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും എംഡി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button