Latest NewsUAENews

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ

ദുബായ്: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത യുവാവ് ദുബായിൽ അറസ്റ്റിൽ. 28 കാരനായ ബംഗ്ലാദേശ് യുവാവ് തന്റെ സഹപ്രവർത്തകയായ നേപ്പാളി യുവതിയെയാണ് ബലാത്സംഗം ചെയ്‌തത്‌.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

ദുബായിലെ ജോലിസ്ഥലത്ത് സ്റ്റോറേജ് റൂമിനുള്ളിൽ വെച്ച് യുവതിയെ ഇയാൾ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കി. യുവതി സ്ഥാപനത്തിൽ ക്ലീനർ ആയി പ്രവർത്തിച്ചുവരികയായിരുന്നു.

ALSO READ: സിപിഐ നേതാവ് വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പൊലീസ് കേസ്

ഇയാൾക്കെതിരെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കേസെടുത്തു. ജൂണിൽ യുവതി ബുർ ദുബായ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മുറിക്കുള്ളിലായിരുന്ന യുവതിയെ ഇയാൾ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറോളം യുവതിക്ക് അനങ്ങാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇന്ത്യൻ സൂപ്പർവൈസറെ യുവതി വിവരം അറിയിച്ചു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. യുവതിയുടെ ശരീരത്തിൽ ഇയാളുടെ ഡിഎൻഎയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ സെപ്റ്റംബർ 19 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button