Latest NewsKeralaNews

ശസ്ത്രക്രിയാ മുറിയില്‍ വെച്ച് നഴ്‌സിനെ അടിച്ചു; ഡോക്ടര്‍ക്കെതിരെയുള്ള നടപടിയിങ്ങനെ

കണ്ണൂര്‍: ശസ്ത്രക്രിയാമുറിയില്‍ വെച്ച് നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഡോക്ടറെ സര്‍വീസില്‍ നിന്നും നീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് റോസമ്മ മണിയുടെ പരാതിയിലാണ് ജനറല്‍ സര്‍ജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെതിരെ നടപടിയെടുത്തത്.

ALSO READ:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ്; നഗരസഭയെ പ്രതിസന്ധിയിലാക്കുന്നത് ഈ പ്രശ്‌നങ്ങള്‍

ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന റോസമ്മയെ കഴിഞ്ഞ ജൂണ്‍ 11-ന് ഡോ. കുഞ്ഞമ്പു വഴക്ക് പറയുകയും നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ നഴ്സിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സമിതിയാണ് അന്വേഷണം നടത്തിയത്. സമിതിയുടെ ശുപാര്‍ശപ്രകാരം ഡോ. കുഞ്ഞമ്പുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ALSO READ: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാൻ എ.കെ ആന്റണിക്ക് ചുമതല

ഡോക്ടര്‍ക്ക് സഹപ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്സിന് ശാരീരികവും മാനസികവുമായ വിഷമമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. മേലില്‍ ഇത്തരം പെരുമാറ്റമുണ്ടാവാതിരിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നീഡില്‍ ഹോള്‍ഡര്‍ അറിയാതെ നഴ്സിന്റെ കൈയില്‍ തട്ടിയതാവാമെന്നും നഴ്സിങ് സ്റ്റാഫിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചോദ്യംചെയ്തതിന്റെ പേരിലാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഡോ. കുഞ്ഞമ്ബു മൊഴിനല്‍കി. എന്നാല്‍ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62-നുമുകളില്‍ വയസ്സുള്ളതിനാലും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button