KeralaLatest NewsNews

മരട് വിഷയം; ചീഫ് സെക്രട്ടറിക്ക് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റുടമകള്‍

കൊച്ചി: മരടിയെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്ടട്ടറി ടോം ജോസിനെ തടഞ്ഞ് ഫ്‌ളാറ്റുടമകള്‍. ചീഫ് സെക്രട്ടറി എത്തിയതോടെ ഗോ ബാക്ക് വിളികളുമായെത്തിയ ഫ്‌ളാറ്റുടമകള്‍ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.

അതേ സമയം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി നേരത്തേ വ്യക്തമാക്കിയിരുന്നു. മരട് നഗരസഭ ചെയര്‍പേഴ്‌സണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണും വ്യക്തമാക്കി. നടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. ഇതോടെയാണ് മരടിലെ ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത്. മരട് ഫ്‌ലാറ്റ് വിഷയത്തില്‍ വീണ്ടും ഹര്‍ജിയുമായി ഫ്‌ലാറ്റുടമകള്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ലാറ്റുടമകള്‍ പുതിയ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്.

ALSO READ: ‘മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനാറുകാരനെ പ്രശംസിച്ച് പ്രധാനമന്ത്രി

എന്നാല്‍, വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ് ഫ്‌ലാറ്റുടമകളുടെ ആരോപണം. അപാര്‍ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നു. ഫ്‌ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും തടയുമെന്ന നിലപാടിലാണ് ഇവര്‍. സര്‍ക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ലെന്നും ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നു.

ALSO READ: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണു, ഒടുവില്‍ മുട്ടിലിഴഞ്ഞ് ചെക്‌പോസ്റ്റിലെത്തി; ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങള്‍

മരടിലെ അഞ്ച് ഫ്‌ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുമാറ്റണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സെപ്റ്റംബര്‍ 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button