Latest NewsNewsGulf

വിമാനത്തില്‍ ഈ ബ്രാന്റഡ് ലാപ് ടോപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ദുബായ് : വിമാനത്തില്‍ ബ്രാന്‍ഡഡ് ലാപ്പ് ടോപ്പായ മാക്ക്ബുക്ക് പ്രോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഏറ്റവും ഒടുവില്‍ ഫ്‌ളൈ ദുബായിയാണ് ഇപ്പോള്‍ മാക്ക് ബുക്ക് പ്രോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ എമിറേറ്റ്‌സും എത്തിഹാദും ഈ ലാപ്പ്‌ടോപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read Also : എന്ത് വന്നാലും തങ്ങള്‍ ഫ്‌ളാറ്റ് ഒഴിയാനോ പൊളിയ്ക്കാനോ സമ്മതിയ്ക്കില്ലെന്ന ഉറച്ച തീരുമാനവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ 

ഇതോടെ മാക്ക് ബുക്ക് പ്രോയുടെ 15 ഇഞ്ചിന്റെ ലാപ്പ് ടോപ്പുകള്‍ കമ്പനി തിരിച്ചുവിളിച്ചു. ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാവുന്ന ഈ ചെറിയ ലാപ്പ് ടോപ്പുകളുടെ ബാറ്ററി പെട്ടെന്ന് ചൂടാകുകയും പൊട്ടിത്തെറിയ്ക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലാപ്പ് ടോപ്പുകള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാക്ക് ബുക്ക് പ്രോ ലാപ്പ് ടോപ്പ് ഉണ്ടോ എന്ന് പരിശോധിയ്ക്കും. ഉണ്ടെങ്കില്‍ അത് മാറ്റിയ ശേഷം മാത്രമേ യാത്രചെയ്യാനാകൂവെന്നും ഫ്‌ളൈ ദുബായ് അധികൃതര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button