Latest NewsKeralaNews

ഹോട്ടലുകളിലും ബേക്കറികളിലും മായം കലര്‍ന്ന ഭക്ഷണങ്ങള്‍ : ഉപ്പേരിയിലും മായം : നിരവധി കടകള്‍ക്ക് പൂട്ടുവീണു

കോഴിക്കോട് : ഹോട്ടലുകളിലും ബേക്കറികളിലും മായം കലര്‍ന്ന ഭക്ഷണങ്ങള്‍ വില്‍പ്പന തകൃതി. ഉപ്പേരിയിലും മായം കണ്ടെത്തി. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ നിരവധി കടകള്‍ക്ക് പൂട്ടുവീണു . കോഴിക്കോട് ജില്ലയില്‍ മാത്രം പരിശോധനയില്‍ കുടുങ്ങിയത് 146 കടക്കാരാണ് .രണ്ടാഴ്ച നീണ്ട പരിശോധനയുടെ അടിസ്ഥാനത്തില്‍ മൂന്ന് കടകള്‍ പൂട്ടിച്ചു.4.44 ലക്ഷം രൂപ പിഴ ഈടാക്കി.

Read Also : പള്ളിയ്ക്ക് സമീപം ഇമാമിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍

ജില്ലയില്‍ ആകെ 457 കടകളിലാണ് പരിശോധന നടത്തിയത്.ഇതില്‍ 31 ശതമാനത്തിലും ക്രമക്കേട് കണ്ടെത്തി.ഇവര്‍ക്കെല്ലാം പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഓണക്കാലത്ത് ഹോട്ടലുകളിലും മറ്റും വൃത്തിയുളള ഭക്ഷണം ഉറപ്പാക്കാനായി ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധിച്ചത്.

30 ഓളം കടകളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. കോഴിയിറച്ചി പൊരിക്കുന്നതിലും വറുത്ത കായയിലുമാണ് നിറത്തിനായി മായം ചേര്‍ക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് വൃത്തിയില്ലാത്ത ടോയ്ലെറ്റ്, ഗുണനിലവാരമില്ലാത്ത വെളളം, വൃത്തിയില്ലാത്ത കുടിവെളള ടാങ്ക് തുടങ്ങിയവയും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button