Latest NewsNewsIndia

അതിശയിപ്പിക്കുന്ന നീക്കവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ ‘ഫാക്ടറി’ നിർമ്മിച്ചേക്കും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിന്റെ ഭാഗിക വിജയത്തിനുശേഷം ഇന്ത്യന്‍ ശാസ്ത്രലോകത്ത് നിന്ന് ഉണ്ടാകാൻ പോകുന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മോദിയുടെ മറുപടി വന്നു; മകളുടെ വിവാഹത്തിന് ക്ഷണിച്ചയാൾ ശരിക്കും ഞെട്ടി

ഡിആര്‍ഡിഓയുടെ ബ്രഹ്മോസ് മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത് ശിവതാണു പിള്ളയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ചന്ദ്രോപരിതലത്തില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഹീലിയം-3 വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാലു രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. യുറേനിയത്തേക്കാള്‍ നൂറിരട്ടി അധികം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള നോണ്‍ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3. ഭാവിയില്‍ ഊര്‍ജോല്‍പാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3. അമൂല്യമായ അസംസ്‌കൃത വസ്തുക്കളും ഹീലിയം-3യും വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ചന്ദ്രനില്‍ ഒരു ഫാക്ടറി കെട്ടിപ്പടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button