KeralaLatest NewsNews

കൊട്ടാക്കമ്പൂര്‍ കേസ്: ഭൂമി സംബന്ധിച്ച രേഖകളെക്കുറിച്ച് ജോയ്സ് ജോര്‍ജ് പറഞ്ഞത്

ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കിയിരുന്നതായി മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്. പട്ടയം റദ്ദാക്കുന്നതിനായി നിരത്തിയ കാരണങ്ങൾ അടിസ്ഥാന രഹിതമാണ്. നടപടികളെ നിയമപരമായി നേരിടാനാണ് നീക്കം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നും ജോയിസ് ജോർജ് കൂട്ടിചേർത്തു.

ALSO READ: അതിശയിപ്പിക്കുന്ന നീക്കവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ ‘ഫാക്ടറി’ നിർമ്മിച്ചേക്കും

കേസിൽ വീണ്ടും ഹിയറിങ്ങിനായി വിളിക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇത് അവഗണിച്ച് വേഗത്തിൽ പട്ടയം റദ്ദാക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു എന്നാണ് ജോയിസ് പ്രതികരിച്ചത്.

ALSO READ: തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മോദിയുടെ മറുപടി വന്നു; മകളുടെ വിവാഹത്തിന് ക്ഷണിച്ചയാൾ ശരിക്കും ഞെട്ടി

റവന്യൂ രേഖകളുടെ സൂക്ഷ പരിശോധനക്ക് ശേഷമാണ് 21 ഏക്കർ ഭൂമിയുടെ പട്ടയവും തണ്ടപേരും റദ്ദാക്കിയതെന്നാണ് ദേവികുളം സബ് കളക്ടർ രേണുരാജിന്റെ വിശദീകരണം. ഇതേ തുടർന്നാണ് ജോയിസ് ജോർജിന്റെ പ്രതികരണം. ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടാക്കമ്പൂരിൽ ജോയ്‌സിന്റെ പിതാവ്, തമിഴ്‌വംശജരായ ആറുപേരുടെ ഭൂമി കൈവശപ്പെടുത്തി ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്തുവെന്നതാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button