Latest NewsNewsIndia

പള്ളിയ്ക്ക് സമീപം ഇമാമിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍

റോത്തക്• ഹരിയാനയിലെ സോണിപത് ജില്ലയിലെ ഗനൗറില്‍ മുസ്ലിം പള്ളിക്ക് സമീപം ദമ്പതികളെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഇമാം മൊഹമ്മദ്‌ ഇര്‍ഫാന്‍ (40) ഭാര്യ യസ്മിന്‍ (25) എന്നിവരെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്.

മാണിക് മജ്‌രി ഗ്രാമത്തില്‍ രാത്രി 11 മണിക്കും പുലര്‍ച്ചെ 4.30 നും മദ്ധ്യേയാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ വസതിയില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഈ പള്ളിയില്‍ ഇമാമായി ജോലി നോക്കി വരികയാണ് ഇര്‍ഫാന്‍. ഒരു വര്‍ഷം മുന്‍പാണ്‌ മീന എന്ന യസ്മിനെ ഇര്‍ഫാന്‍ വിവാഹം കഴിച്ചത്.

പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തില്‍ കുളിച്ച്‌ മരിച്ച നിലയില്‍ കിടക്കുന്ന ഇരുവരേയും കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഗ്രാമത്തിലെ രണ്ടു ഗ്രൂപ്പില്‍പ്പെട്ട ആളുകള്‍ തമ്മില്‍ ഭൂമിതര്‍ക്കം ഉണ്ടായെന്നും കൊല്ലപ്പെട്ട ഇമാം പ്രശ്‌നത്തില്‍ ഇടപെട്ടതായും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട ഒരു സംഘം ഇമാമിനെ ഭീഷണിപ്പെടുത്തി. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഈ സംഘം ആണോ എന്ന സംശയമുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button