Devotional

ഹിന്ദുവിശ്വാസങ്ങളിൽ ആല്‍മരമെന്ന പുണ്യവൃക്ഷത്തിന്റെ പ്രാധാന്യം

ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആല്‍മരം. ഭാരതീയര്‍ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീര്‍ച്ചയായും ആ സ്ഥാനത്തിന് അര്‍ഹതയുണ്ട്. പേരാല്‍, അരയാല്‍, ഇത്തിയാല്‍, കല്ലാല്‍ തുടങ്ങി പലയിനം ആല്‍മരങ്ങളുണ്ട്. വൃക്ഷരാജന്‍ എന്നറിയപ്പെടുന്ന ആല്‍മരത്തിന് 2000 വര്‍ഷത്തോളമാണ് ആയുസ്സ്.

അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക് പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ട് കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിന്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നു. വളരെയധികം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മരമാണ് ആല്‍മരം. നമ്മുടെ നാട്ടില്‍ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആല്‍മരങ്ങളുടെ ചുവടുകള്‍ സഞ്ചാരികള്‍ക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആല്‍മരത്തിന്റെ ചുറ്റിലും നടക്കുന്നതും ആല്‍ച്ചുവട്ടില്‍ വിശ്രമിക്കുന്നതു പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊര്‍ജ്ജദായകവും ആണ്.

ആലിന്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുര്‍വേദത്തില്‍ ഉപയൊഗിക്കുന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനു ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന് കഷായം ഫലപ്രദമാണ്. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്‌ക്കാരവും നാല്ലതാണ്. പ്രമേഹം ,കുഷ്ഠം , ത്വക്ക് , അര്‍ശ്ശസ്സ് , രക്തശുദ്ധി ഇവക്കെല്ലാം ആലിന്റെ തൊലി വളരെ നല്ലതാണ്. . ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണ് വിശ്വാസം.

ഇതിന്റെ പിന്നിലെ ഐതീഹ്യം ഇതാണ്. ..പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠ സ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു. ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളാതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരുന്നുകൊള്ളാന്‍ അനുവദിച്ചു. അതെ തുടര്‍ന്നു ഒരു വ്യവസ്തപ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്‌കാരത്തിനു പ്രാധാന്യം വന്നു. എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കും എന്നതില്‍ യാതൊരു സംശയം ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button