KeralaLatest News

ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണു, ഒടുവില്‍ മുട്ടിലിഴഞ്ഞ് ചെക്‌പോസ്റ്റിലെത്തി; ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങള്‍

മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ നിന്നും ചെക്‌പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ പൊലീസിനു കൈമാറുകയായിരുന്നു. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ് സത്യഭാമ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ രാവിലെ പഴനിയില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങി വരും വഴി രാത്രിയിലായിരുന്നു അപകടമുണ്ടായത്. കുട്ടി വാഹനത്തില്‍നിന്നു റോഡിലേക്കു തെറിച്ചു വീഴുന്നതിന്റെയും ഇഴഞ്ഞു നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്.

ALSO READ: ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവിനെതിരെ കേസ്

രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി. കുഞ്ഞിന്റെ മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു. വനപാലകര്‍ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും. പൊലീസ് സമീപത്തെ സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. അതിനിടെ കുഞ്ഞിനെ കാണാതായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വെള്ളത്തൂവല്‍ പോലീസ് മൂന്നാറിലെ ആശുപത്രിയില്‍ കുഞ്ഞുണ്ടെന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. രാത്രി തന്നെ കുഞ്ഞിനെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. വന്യമൃഗങ്ങളുള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്റെ ആശ്വസത്തിലാണ് എല്ലാവരും

ALSO READ: സ്ത്രീ വേഷത്തില്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തി; പക്ഷേ ചാവേറിന് സംഭവിച്ചത്

https://www.facebook.com/KairaliNewsChannel/videos/400991270619483/

വീഡിയോ കടപ്പാട്: കൈരളി ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button