KeralaLatest NewsNewsInterviews

പ്രളയപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പോ? മേയര്‍ പ്രശാന്തിന് പറയാനുള്ളത്

അഭിമുഖം

മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ തിരുവനന്തപുരം നഗരസഭയുടെ അമരക്കാരന്‍ മേയര്‍ വി.കെ പ്രശാന്തിനെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. കഴിഞ്ഞ പ്രളയകാലത്ത് സോഷ്യല്‍ മീഡിയയിലെ താരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി ഐഎഎസ് ആയിരുന്നു. എന്നാല്‍ ഇത്തവണത്തെ താരം മേയറായിരുന്നു. സോഷ്യല്‍മീഡിയ അദ്ദേഹത്തെ ‘മേയര്‍ ബ്രോ’ എന്ന് വിളിച്ചു. സഹജീവി സ്‌നേഹത്തിന്റേയും മാനവികതയുടെയും പകരം വെക്കാനാവാത്ത ഉദാഹരണമായിരുന്നു പ്രളയകാലത്തെ തിരുവനന്തപുരത്തിന്റെ പ്രവര്‍ത്തനം. സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ച മേയര്‍ വി.കെ പ്രശാന്തുമായി ഈസ്റ്റ് കോസ്റ്റ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളിലേക്ക്…

മേയര്‍ ബ്രോ വിശേഷണം വന്ന വഴി

കഴിഞ്ഞ തവണ പ്രളയം കാരണം ഓണം ഉപേക്ഷിക്കേണ്ടി വന്നു. ഇത്തവണയും സമാന സാഹചര്യം ഉണ്ടായെങ്കിലും അതിനെ നമ്മള്‍ മറികടന്നു. ഈ വര്‍ഷത്തെ ഓണം ദുരന്ത ബാധിതരെ കൂടി കരുതിയാവണം എന്നാണ് സര്‍ക്കാരും എല്ലാവരും ആഗ്രഹിക്കുന്നത്. ആ നിലയില്‍ ഉള്ള ഇടപെടല്‍ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഓണം ആഘോഷിക്കുമ്പോള്‍ അവരെ പ്രളയബാധിരെ കൂടി കരുതണം എന്ന അഭ്യര്‍ത്ഥനയാണ് ഉള്ളത്. കേരളത്തിലുണ്ടായ പേമാരിയും ദുരന്തവുമെല്ലാം പരിഹരിക്കുന്ന രീതിയിലുള്ള മലയാളികളുടെ ഒരുമയ്ക്ക് നേതൃത്വം കൊടുക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്ക് സാധിച്ചു. അതിന്റെ ഭാഗമായാണ് തനിക്ക് മേയര്‍ ബ്രോ വിശേഷണം വന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിലേക്ക് എത്തുന്നതിന് മുമ്പ് അത്തരമൊരു ഐക്യത്തിന്റേയും സന്ദേശം നമുക്ക് കൊടുക്കാന്‍ സാധിച്ചു.

READ ALSO: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

പ്രളയം ഓര്‍മ്മപ്പെടുത്തുന്നത്

കാര്‍ഷിക സംസ്‌കാരത്തിലേക്ക് മടങ്ങി പോവുക, നമ്മുടെ മണ്ണിനേയും ജലത്തേയുമൊക്കെ സംരക്ഷിക്കുക. മലയാളികളെ സംബന്ധിച്ചിടത്തോളം വിഷുവായാലും ഓണമായാലും കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായിട്ട് വന്ന ഉത്സവങ്ങളാണ്. അതു മലയാളികള്‍ എപ്പോഴും ഓര്‍മ്മിക്കുക. പ്രളയവും ചുഴലിക്കാറ്റുമെല്ലാം പ്രകൃതിയെ കൂടെ കാക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്.

READ ALSO: എന്ത് വന്നാലും തങ്ങള്‍ ഫ്‌ളാറ്റ് ഒഴിയാനോ പൊളിയ്ക്കാനോ സമ്മതിയ്ക്കില്ലെന്ന ഉറച്ച തീരുമാനവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ 

കളക്ടര്‍ വാസുകിയെ ഏറ്റെടുത്തവര്‍ മേയര്‍ ബ്രോയെയും ഏറ്റെടുത്തപ്പോള്‍

കഴിഞ്ഞ പ്രളയകാലത്ത് കളക്ടര്‍ വാസുകി ഇതിലും നന്നായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നതാണ്. അന്ന് നഗരസഭ 90ന് അടുപ്പിച്ച് ലോഡുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് നല്‍കിയിരുന്നു. സുദീര്‍ഘമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ പ്രളയകാലത്തും തിരുവനന്തപുരം നഗരസഭ കാഴ്ചവെച്ചത്. ഏറ്റവും ആദ്യം ശുചീകരണപ്രവര്‍ത്തനത്തിന് 450 പേരടങ്ങുന്ന സംഘത്തേയും കൊണ്ട് പോയ തദ്ദേശസ്വയംഭരണ സ്ഥാപനവും തിരുവനന്തപുരം നഗരസഭയുടേതാണ്. പിന്നീടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള സംഘങ്ങള്‍ ശുചീകരണപ്രവര്‍ത്തനത്തിന് പോയത്. റാന്നി ടൗണ്‍ മേയര്‍ അടങ്ങുന്ന സംഘം വൃത്തിയാക്കി ബ്ലീച്ചിങ് പൗഡര്‍ അടക്കം വിതറിയാണ് തിരിച്ചു പോരുന്നത്. കഴിഞ്ഞ പ്രളയത്തിലെ ആ അനുഭവങ്ങള്‍ കൂടി വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് അതിനാല്‍ ഇത്തവണ ചെയ്യാന്‍ സാധിച്ചത്. സിസ്റ്റമാറ്റിക് ആയി ചെയ്യാന്‍ സാധിച്ചു. 86 ലോഡുകള്‍ ഇത്തവണ അയച്ചു.

READ ALSO: പ്ലാച്ചിമട സമരം: ജലവിഭവമന്ത്രിയുടെ വീട്ടിലേക്ക് പ്രധിഷേധ മാര്‍ച്ച്

16ാം തീയ്യതി ക്യാമ്പ് അവസാനിപ്പിച്ചതിനാലാണ്, തുടര്‍ന്നിരുന്നെങ്കില്‍ 100 ലധികം ലോഡുകള്‍ കൊടുക്കാന്‍ കഴിയുമായിരുന്നു. ചെറുപ്പക്കാരാണ് പ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഗ്രീന്‍ ആര്‍മിയുടെ ഭാഗമായി 2000 ത്തിലധികം വരുന്ന വളണ്ടിയേര്‍സ് ഇവിടെ വന്നു. യഥാര്‍ത്ഥത്തില്‍ ‘ബ്രോ’ വിളിക്കൊക്കെ അര്‍ഹര്‍ ഈ ചെറുപ്പക്കാരാണ്. അവരാണ് ‘തെക്കന്‍ വടക്കന്‍’ എന്നൊക്കെയുള്ള പരമാര്‍ശത്തെ ഇല്ലാതാക്കുകയും മലയാളികളുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു കൊണ്ട് തിരുവനന്തപുരം നഗരസഭയെ ഉയര്‍ത്തിയത് അവരാണ്. അതിന്റെ നേതൃപരമായ ഒരു പങ്കുവഹിക്കാന്‍ ഇടപെട്ടു എന്ന് മാത്രമാണ് ചെയ്തത്. ചെറുപ്പക്കാരെ സേവനസന്നദ്ധരായി കൊണ്ടു വരാനൊക്കെ നഗരസഭയ്ക്ക് നല്ലൊരു പങ്കുവഹിക്കാന്‍ സാധിച്ചു.

READ ALSO: ഘോഷയാത്രയ്ക്കിടെ ഇരു സമുദായങ്ങള്‍ ഏറ്റുമുട്ടി; നാലുപേര്‍ക്ക് പരിക്ക്

വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിത്വ മോഹമാണിതിനെല്ലാം പിന്നിലെന്ന ആരോപണത്തോടുള്ള പ്രതികരണം

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിത്വ മോഹമാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിന് പിന്നിലെന്നത്. വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടൊരു പ്രവര്‍ത്തനം നടത്തേണ്ട കാര്യം നഗരസഭയ്ക്ക് ഇല്ല. നഗരസഭ മേയര്‍ എന്ന ഉത്തരവാദിത്വമാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്. ആ സ്ഥാനത്തിരുന്ന് കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം ചെയ്യാന്‍ സാധിച്ചു. വലിയ അംഗീകാരം അതിന് ലഭിച്ചു. ആ അംഗീകാരം വരുന്നത് കണ്ടിട്ടാകും ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ടാവുക. അതു ശരിയായ ഒരു രീതിയല്ല. രാഷ്ട്രീയപ്രേരിതമായി പറയുന്നത് മാത്രമാണ്. തലസ്ഥാന നഗരസഭയെന്ന നിലയില്‍ തിരുവനന്തപുരം നഗരസഭയെ ലോകത്തിന്റെ മുന്‍പിലേക്കെത്തിക്കാന്‍ ഈ പ്രവര്‍ത്തനം കൊണ്ട് സാധിച്ചു. അതില്‍ വിറളി കൊണ്ടിട്ട് കാര്യമില്ല. നമ്മള്‍ ചെയ്യേണ്ട പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷവും ചെയ്തു ഈ വര്‍ഷവും ചെയ്യുന്നു എന്ന് മാത്രം.

READ ALSO: പള്ളിയ്ക്ക് സമീപം ഇമാമിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍

വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കേണ്ടി വന്നാല്‍

പ്രസ്ഥാനം ഏല്‍പ്പിച്ചതാണ് മേയര്‍ പദവി. 100 കൗണ്‍സിലര്‍മാരില്‍ എന്നെ ചുമതലപ്പെടുത്തിയ ജോലി ഇപ്പോള്‍ ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ പ്രോട്ടോകോള്‍ വെച്ചു നോക്കിയാല്‍ മേയറുടെ സ്ഥാനം എംഎല്‍എയുടേയും എംപിക്കും മുകളിലാണ്. ആ സ്ഥാനത്തിരുന്നു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതത്വം നല്‍കുന്നത്. പ്രസ്ഥാനം തുടര്‍ന്നും ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചാല്‍ തീര്‍ച്ചയായും ചെയ്തല്ലേ മതിയാകു.

READ ALSO: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

ശബരിമല വിഷയത്തിലെ ഇടതുപക്ഷ നിലപാട്

സുപ്രീംകോടതി വിധിക്കുന്ന വിധി ന്യായം നടപ്പിലാക്കാന്‍ ഭരിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതു നടപ്പിലാക്കിയേ മതിയാകു. അതില്‍ പുരോഗമനപരമായ കാഴ്ചപ്പാടാണ് പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം എടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യമായ സ്ഥാനമുണ്ടെന്ന് എല്ലായ്‌പ്പോഴും നിലപാട് എടുത്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടിന് അനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ പോകുന്നത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. നവോത്ഥാനത്തിന്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പം പണ്ടും ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരു അടക്കം ആ ആശയക്കുഴപ്പത്തെ നേരിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടു വന്നത്.

READ ALSO: ഹോട്ടലുകളിലും ബേക്കറികളിലും മായം കലര്‍ന്ന ഭക്ഷണങ്ങള്‍ : ഉപ്പേരിയിലും മായം : നിരവധി കടകള്‍ക്ക് പൂട്ടുവീണു

നമ്മള്‍ പറയുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതിനായ പാകതയിലേക്ക് സമൂഹത്തെ കൊണ്ടു വരേണ്ടതായിട്ടുണ്ട്. അതിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകും. സതി നിരോധിച്ചപ്പോള്‍ 70000 സ്ത്രീകളാണ് സതി പുനസ്ഥാപിക്കണമെന്ന് പറഞ്ഞ് മുന്നോട്ട് വന്നത്. അതുപോലെ ഒരു വിഭാഗം സ്ത്രീകള്‍ ശബരിമലയിലേക്ക് പോകുന്നത് തെറ്റാണെന്നും അവര് അശുദ്ധരാണെന്നും വിശ്വസിക്കുന്ന നിലയില്‍ നില്‍ക്കുകയാണ്. അവരെ തിരുത്തേണ്ടതായിട്ടുണ്ട്. അവര്‍ക്ക് അതിനായിട്ടുള്ള വിദ്യാഭ്യാസം നല്‍കേണ്ടതായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്ത്രീയും പുരുഷനും തുല്യരാണ്. നവോത്ഥാനത്തിന്റെ നല്ല സന്ദേശങ്ങള്‍ പുതിയ തലമുറയിലടക്കം കൊണ്ടു വരാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തു കൊണ്ടിരിക്കുകയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close