KeralaLatest NewsNews

നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു നാട്; നീലക്കുറിഞ്ഞി പൂവിടുന്ന നാട്ടിലെ ജോയ്‌സ് ജോർജിന്റെ വിവാദഭൂമി

മൂന്നാർ: നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ. വട്ടവട കോവിലൂരിൽനിന്ന് ആറു കിലോമീറ്റർ ചെങ്കുത്തായ കയറ്റങ്ങൾ കയറിയാണ് ഇവിടേക്ക് എത്തേണ്ടത്. കോവിലൂരിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തു മാത്രമാണ് ജനവാസമുള്ളത്. ഭൂരിഭാഗവും പട്ടികജാതി വിഭാഗക്കാരാണ്. ജീപ്പുകൾ മാത്രമാണ് ഇവിടേക്കുള്ള ആശ്രയം. പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലുമാണ് ഇവിടെ താമസിക്കുന്നവരുടെ ജീവിതമാർഗം.

Read also: ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈ‌എസ്‌പി ജോയ്സിന്റെ ബന്ധുവാണോ എന്ന് കോടതി

ഇവിടെനിന്നു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അൻപത്തിയെട്ടാം ബ്ലോക്കിലെത്തും. ഇവിടെയാണ് ജോയ്സ് ജോർജിന്റെ പേരിലുള്ള വിവാദഭൂമിയിൽ എത്തുന്നത്. മൂന്നാർ-കൊടൈക്കനാൽ പാതയുടെ വരവ് മുന്നിൽക്കണ്ട്, പ്രദേശത്തെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയാണ് വൻ മുതലാളിമാരും രാഷ്ട്രീയക്കാരും ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാജരേഖകളുണ്ടാക്കി ഇതു കൈവശമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button