Latest NewsKeralaNews

എന്ത് വന്നാലും തങ്ങള്‍ ഫ്‌ളാറ്റ് ഒഴിയാനോ പൊളിയ്ക്കാനോ സമ്മതിയ്ക്കില്ലെന്ന ഉറച്ച തീരുമാനവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ 

കൊച്ചി : എന്ത് വന്നാലും തങ്ങള്‍ ഫ്ളാറ്റ് ഒഴിയാനോ പൊളിയ്ക്കാനോ സമ്മതിയ്ക്കില്ലെന്ന ഉറച്ച തീരുമാനവുമായി മരടിലെ ഫ്ളാറ്റ് ഉടമകള്‍. മരടില്‍ പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്‌ളാറ്റ് ഉടമകളുടെ സംഘം തടഞ്ഞു. ഹോളി ഫെയ്ത് ഫ്‌ളാറ്റിന്റെ ഉടമകളാണ് തടഞ്ഞത്. സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടായി.ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സന്ദര്‍ശിച്ച ശേഷമാണ് ഹോളി ഫെയ്ത്തിലേക്കെത്തിയത്. എന്തുവന്നാലും ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന് ഉടമകള്‍ അറിയിച്ചു.

വിധിയില്‍ മാറ്റമില്ല; മരട് ഫ്‌ലാറ്റ് പൊളിക്കുന്നതില്‍ സ്റ്റേ വാങ്ങിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

മരട് എച്ച്2ഒ സമുച്ചയത്തിലെ നാല് ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമലംഘനം പഠിച്ച സമിതി തങ്ങളുടെ വാദം കേട്ടില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തിരുത്തല്‍ ഹര്‍ജിയും ഇവര്‍ നല്‍കി. കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മരട് നഗരസഭയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എറണാകുളം കലക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി . നഗരസഭാ സെക്രട്ടറിയുമായും ചെയര്‍പേഴ്‌സണുമായും കലക്ടര്‍ ചര്‍ച്ചനടത്തി. പുനരധിവാസത്തിനു സഹായം നല്‍കുമെന്നു ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതായും ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുളള തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമെടുക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എച്ച് നാദിറ പറഞ്ഞു. ചീഫ് സെക്രട്ടറി കലക്ടറുമായും മരട് നഗരസഭാ അധികൃതരുമായും കൊച്ചിയില്‍ ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button