Latest NewsNewsIndia

മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാൻ എ.കെ ആന്റണിക്ക് ചുമതല

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാൻ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി. മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം സമിതിയെ നിയോഗിച്ചത്. മധ്യപ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും പ്രശ്‌നം കൈകാര്യം ചെയ്യാന്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചുവെന്ന് കമൽ നാഥ്‌ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Read also: സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു, എ.കെ. ആന്റണി കുരുന്നുകളെ പേടിച്ചു ദൂരെ മാറിനിന്നു- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

മുഖ്യമന്ത്രിയും പി. സി. സി അദ്ധ്യക്ഷനുമായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലും മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ്സിംഗും ചില മന്ത്രിമാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കോൺഗ്രസിന് തലവേദനയായിരിക്കുന്നത്. ചില നേതാക്കളുടെ പ്രസ്താവനകള്‍ സംബന്ധിച്ച്‌ മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ, സോണിയാഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button