ഭാര്യയോട് അമിത സ്നേഹമുള്ള ഭര്ത്താക്കന്മാര് എന്തും സഹിക്കാന്‍ തയ്യാറാണ്. ഇവിടെയിതാ ഭാര്യയ്ക്ക് സുഖമായി ഉറങ്ങുന്നതിന് വേണ്ടി ഭര്‍ത്താവ് വിമാനത്തില്‍ നിന്നത് ആറുമണിക്കൂര്‍. ഭാര്യ മൂന്ന് സീറ്റുകളിലായി കിടന്ന് ഉറങ്ങി. സഹയാത്രികരിലൊരാള്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അവര്‍ ഇങ്ങനെ കുറിച്ചു. ‘ഈ വ്യക്തി ആറു മണിക്കൂര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നു, അതിനാല്‍ ഭാര്യക്ക് ഉറങ്ങാന്‍ കഴിഞ്ഞു. ഇപ്പോള്‍ അതാണ് സ്നേഹം.’
READ ALSO: ജോസ് ടോമും ടോം തോമസും; അപരന് ഇടതുപക്ഷത്തിന്റെ തുറുപ്പു ചീട്ടോ? ആശങ്കയോടെ യുഡിഎഫ്
എന്നാല്‍ ചിത്രത്തിന് താഴെ ചിലര്‍ മോശമായാണ് പ്രതികരിച്ചത്. ഇങ്ങനെയാണ് ഇയാളുടെ സ്നേഹപ്രകടനമെങ്കില് ഇയാള്‍ ഒറ്റയ്ക്കാകുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. മറ്റൊരാള്‍ പറഞ്ഞത് ഇയാളുടെ ഭാര്യ എന്തൊരു സ്വാര്ത്ഥയാണെന്നാണ്. ഒരാള്‍ ഇവരെ ഉപമിച്ചത് ടൈറ്റാനിക്കിലെ ജാക്കിനോടും റോസിനോടുമാണ്.
READ ALSO: സമ്മാനം അടിച്ചു; എന്നാല്‍ സമ്മാനതുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍
Post Your Comments