KeralaLatest NewsNews

മുസ്ലിങ്ങള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം : ഓണവും ക്രിസ്മസുമൊക്കെ മുസ്ലിങ്ങള്‍ ആഘോഷമാക്കരുത് , ഓണസദ്യ കഴിയ്ക്കരുത് : പ്രസംഗം വിവാദത്തില്‍

കോഴിക്കോട്: മുസ്ലിങ്ങള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം , ഓണവും ക്രിസ്മസുമൊക്കെ മുസ്ലിങ്ങള്‍ ആഘോഷമാക്കരുതെന്ന് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇസ്മാം മതം അനുവദിക്കില്ല. ഇതിനെയൊക്കെ തന്ത്രപരമായ രീതിയില്‍ സമീപിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിംസാറുല്‍ ഹഖ് ഹുദവി വ്യക്തമാക്കി.

Read Also :മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടുന്നതിനെ കുറിച്ച് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ : തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച അലസി

ഓണസദ്യ നടന്നിടത്ത് നമ്മള്‍ എത്തിപ്പെട്ടാല്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കരുത്. ഒരു മിഠായി വാങ്ങി വായിലിട്ട് സദ്യ കഴിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുക. ചോദിച്ചാല്‍ ഇപ്പോള്‍ കഴിച്ചിട്ടേ ഉള്ളൂ മധുരം കഴിക്കാന്‍ വയ്യ എന്ന് പറയുക. എന്നാല്‍ മിഠായിയുടെ കാര്യത്തില്‍ ഒരിക്കലും കള്ളം പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

കോളേജില്‍ ക്രിസ്മസ് ആഘോഷവും ഓണാഘോഷവും വരുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നത് പ്രശ്നം വരുന്നൊരു വിഷയമാണ് അത്. നമ്മള്‍ എന്തെങ്കിലും പരിപാടി വെച്ചാല്‍, റമദാനില്‍ ഇഫ്താര്‍ പാര്‍ട്ടിക്ക് അവര്‍ വരുന്നുണ്ട്. പെരുന്നാളിന് അവര്‍ സ്വീറ്റ്സ് എല്ലാം തരുന്നുണ്ട്. അപ്പോള്‍ നമ്മളും അവരോട് അങ്ങോട്ട് അങ്ങനെ ആവണ്ടേ എന്നൊരു ചോദ്യം. ചോദ്യം നല്ലതാണ്. ഇവിടെ വിഷയം നമുക്കത് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ്.

നമുക്ക് ഓണവും ക്രിസ്മസും മറ്റു മതങ്ങളുടെ ഫെസ്റ്റിവലും നമുക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പാടുള്ളതല്ല. അത് ഡിപ്ലോമാറ്റിക് ആയി ചെയ്യണമെന്നാണ്. നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ഹിന്ദുക്കളും എല്ലാ ജാതിക്കാരും നമുക്ക് പൈസ തരുന്നുണ്ട്. അപ്പോള്‍ അവര്‍ അമ്പലത്തിന്റെ പൂരം നടക്കുമ്പോള്‍ള്‍ അവര്‍ വരും. എന്താ ചെയ്യുക, ഇത് തരാന്‍ പറ്റില്ലെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെന്ന് അവരോട് പറയാന്‍ പറ്റില്ലല്ലോ അവിടെ വര്‍ഗീയ കലാപം വരെ സംഭവിച്ചേക്കാം.

അപ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക, ഡിപ്ലോമാറ്റിക് ആയി പ്രവര്‍ത്തിക്കുക എന്ന് പറയില്ലേ, പൂരത്തിന് പിരിവിന് വരുന്ന ആളോട് നമ്മള്‍ എന്താണ് പറയുക? നിങ്ങള്‍ ഒന്ന് അകത്തേക്ക് വരൂ സ്വകാര്യപറയാനുണ്ടെന്ന് പറയാം, അതേ. പൂരത്തിന് പലരും പൈസ തരും. ഇതേ നിനക്ക് ചായ കുടിക്കാനാണ് 50 രൂപ പിടിച്ചോ ഇത് അതിലേക്ക് കൂട്ടട്ടേ. അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളൂ.

നിങ്ങള്‍ പൂരത്തെ സഹായിച്ചിട്ടില്ല, ആ വ്യക്തിയേ ആണ് സഹായിച്ചത്. എന്നാല്‍ പൈസ കൊടുത്തോ കൊടുത്തു. നിങ്ങള്‍ ഓരോരുത്തരും 10 രൂപ വെച്ച് എടുത്തോ എന്ന് അഞ്ചാളോടും പറയുമ്‌ബോള്‍ അവര്‍ എല്ലാവരും ഹാപ്പിയായി. ഇങ്ങനെ നിങ്ങള്‍ അതിനെ ഡൈവേര്‍ട്ട് ചെയ്യണം. ഞാന്‍ തരൂല എന്ന് വേണ്ട. നമ്മളെ അങ്ങനെ അല്ല നബി പഠിപ്പിച്ചത്. സ്നേഹം കൊടുത്ത് മനുഷ്യര്‍ക്ക് ഹിദായത്തിന്റെ വഴി കാണിച്ചുകൊടുക്കണമെന്നാണ്.

ഒരു ക്രിസ്മസ് ആഘോഷം നടക്കുകയാണ്. നമുക്ക് അതില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഓണസദ്യ നടക്കുകയാണ്, വേഗം ചെന്ന് ഒരു മിഠായി വായില്‍ ഇട്ട് പോകുക. പിന്നേ ഇപ്പോള്‍ തിന്നിട്ടേ ഉള്ളൂ, മധുരം ഇനി ഇങ്ങനെ തിന്നാന്‍ വയ്യ. നിങ്ങള്‍ കഴിച്ചിട്ടില്ല. ഉദാഹരം പറയാണ്. ഒരു മിഠായി കഴിക്കാതെ പോയി നുണ പറയണ്ടേ..നുണ പറയാന്‍ പാടില്ല. നമ്മള്‍ അത് പറഞ്ഞുതരില്ല. നുണപറയണമെന്നൊക്കെ പറഞ്ഞുതരുന്നവരുണ്ടാകും. നമ്മള്‍ അത് പറയില്ല.

നമ്മള്‍ ഇസ്ലാമിന്റെ ഹക്കായ വഴിയില്‍ നില്‍ക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം. അത് ഇനി നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടല്ലോ എങ്ങനെയാണെന്ന്. നമുക്കത് ലൈവ് പാര്‍ടിസിപ്പേറ്റ് ചെയ്യാന്‍ പറ്റുന്നതല്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/KGSuraj/videos/10158265955962502/

shortlink

Related Articles

Post Your Comments

Related Articles


Back to top button