KeralaLatest NewsNews

തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട കേരളം വീണ്ടും അതിജീവനത്തിന്റെ പാതയിലാണ് : ലോകമെങ്ങുമള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട കേരളം വീണ്ടും അതിജീവനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യമനസുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി വന്ന രണ്ടു പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവന്നവരാണ് നാം. ആ നഷ്ടങ്ങളില്‍ തളര്‍ന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്.

Read also : ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ : വിശദീകരണവുമായി ഐഎസ്ആര്‍ഒ

സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .എല്ലാവരും സമന്മാരായിരുന്ന, ആര്‍ക്കും തമ്മില്‍ വിവേചനമില്ലാതിരുന്ന നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പ്പം നമ്മോടു പറയുന്നു.

ഓണസങ്കല്‍പം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിര്‍മാണത്തിനും വേണ്ട കരുത്തുകൂടി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button