Latest NewsSportsTennis

യുഎസ് ഓപ്പണ്‍; വിജയ കിരീടം ചൂടി റഫേല്‍ നദാല്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വിജയകിരീടം ചൂടി സ്‌പെയിനിന്റെ റഫേല്‍ നദാല്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെയാണ് നദാല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മദ്ദദെവ് മികച്ച വെല്ലുവിളിയുയര്‍ത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. ആദ്യ രണ്ട് നദാലും അടുത്ത രണ്ട് സെറ്റുകള്‍ മെദ്‌വേദേവും സ്വന്തമാക്കിയപ്പോള്‍ അവസാന സെറ്റിലൂടെ നദാല്‍ കിരീടം സ്വന്തമാക്കിയത്.
സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4.

 ALSO READ: ശസ്ത്രക്രിയാ മുറിയില്‍ വെച്ച് നഴ്‌സിനെ അടിച്ചു; ഡോക്ടര്‍ക്കെതിരെയുള്ള നടപടിയിങ്ങനെ

നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജര്‍ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നില്‍ കടമ്പയായി മുന്നിലുള്ളത്. യുഎസ് ഓപ്പണ്‍ നേടുന്ന രണ്ടാമത്തെ മുതിര്‍ന്ന താരം കൂടിയാവുകയാണ് നദാല്‍ കിരീടനേട്ടത്തിലൂടെ.

ALSO READ: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ്; നഗരസഭയെ പ്രതിസന്ധിയിലാക്കുന്നത് ഈ പ്രശ്‌നങ്ങള്‍
സെമിഫൈനലില്‍ രണ്ടാം സീഡ് നഡാല്‍ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ കീഴടക്കിയാണ് (7-6, 6-4, 6-1) നദാല്‍ മുന്നേറിയത്. നാലാം സീഡായ മെദ്വെദേവ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് (7-6, 6-4, 6-3) ഫൈനലില്‍ ഇടംനേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button