Latest NewsNewsInternational

പാകിസ്ഥാനെ ഭീതിയിലാഴ്ത്തി അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്

മോസ്‌കോ : പാകിസ്ഥാനെ ഭീതിയിലാഴ്ത്തി അത്യാധുനിക റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്. ഇന്ത്യന്‍ പ്രതിരോധത്തിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനം എസ് – 400 ഇന്ത്യയിലെത്തുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവ് പറഞ്ഞു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളിലാണ് റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യയിലെത്തുക. കരാറുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ഇന്ത്യ കൈമാറിക്കഴിഞ്ഞെന്നും എല്ലാം തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്നും ബോറിസോവ് വ്യക്തമാക്കി.

Read Also ; ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കേരളത്തിലും ജാഗ്രത നിർദ്ദേശം

വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കഴിഞ്ഞ ദിവസങ്ങളിലും നടന്നിരുന്നു. .

കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ റഷ്യയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. 40,000 കോടി രൂപയുടേതാണ് കരാര്‍. 400 കിലോമീറ്റര്‍ പരിധിയില്‍ വ്യോമമാര്‍ഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങള്‍ക്കുള്ളില്‍ എസ്-400 ല്‍ നിന്ന് പായുന്ന മിസൈലുകള്‍ തകര്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button