Latest NewsNewsInternational

സ്ത്രീ വേഷത്തില്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തി; പക്ഷേ ചാവേറിന് സംഭവിച്ചത്

മനില: സ്ത്രീവേഷം ധരിച്ച് സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തിയ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സിലെ സൈനിക ക്യാമ്പിന് സമീപമാണ് സംഭവം. ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ ചാവേര്‍ സൈനിക കേന്ദ്രത്തിന് പുറത്തെത്തുമ്പോള്‍ തന്നെ ബോംബ് പൊട്ടിച്ചെറിക്കുകയായിരുന്നു. എന്നാല്‍ മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയ്ക്ക് നേരിടേണ്ടി വന്നത്; പുറത്ത് പറയാതിരിക്കാന്‍ ഭര്‍തൃപിതാവിന്റെ ചെയ്തികള്‍ ഇങ്ങനെ

ഫിലിപ്പൈന്‍സില്‍ ചാവേര്‍ ആക്രമണങ്ങള്‍ വളരെ അപൂര്‍വമായിരുന്നു. എന്നാല്‍ഞായറാഴ്ച ജോലോ ദ്വീപില്‍ നടന്ന ഏറ്റവും സ്‌ഫോടനം ഉള്‍പ്പെടെ 2018 ജൂലൈ മുതല്‍ നാല് സ്‌ഫോടനങ്ങളാണ് നടന്നത്. വിദേശിയാണെന്ന് തോന്നിക്കുന്ന സ്ത്രീവേഷം ധരിച്ച ചാവേറാണ് സ്‌ഫോടനം നടത്തിയത് എന്ന് സൈനിക വൃത്തങ്ങള്‍ ഞായറാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അക്രമി സ്ത്രീയാണോ പുരുഷനായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്ത് വന്നിട്ടില്ല. മിന്‍ഡാനാവോ ദ്വീപിലെ ഒരു മാര്‍ക്കറ്റില്‍ വെച്ച് നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ALSO READ: നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു നാട്; നീലക്കുറിഞ്ഞി പൂവിടുന്ന നാട്ടിലെ ജോയ്‌സ് ജോർജിന്റെ വിവാദഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button