Latest NewsNewsIndia

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യത

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

ALSO READ: ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത; ഒക്ടോബർ അവസാനം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ

ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ദളിത്, ജാട്ട് വോട്ടുകൾ സമാഹരിച്ച് വിജയിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് കോൺഗ്രസ് ഇത്തവണ ഹരിയാനയിൽ നടത്തുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള കുമാരി ഷെൽജയെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന അധ്യക്ഷയാക്കിയതും ജാട്ട് വിഭാഗക്കാരനായ മുൻമുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയ്ക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതും ഇതിന്റെ ഭാഗമായാണ്.

ALSO READ: ചന്ദ്രയാൻ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷക

പുതിയ ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെൽജയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഭൂപീന്ദർ സിംഗ് ഹൂഡയും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടി ഹരിയാനയിൽ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുത്തിയുള്ള കോൺഗ്രസിന്റെ പരീക്ഷണം. ജാട്ട് ഇതര വിഭാഗങ്ങളുടെയും സിഖ് വിഭാഗത്തിൻറെയും വോട്ട് നേടിയാണ് കഴിഞ്ഞ തവണ ബിജെപി ഹരിയാനയിൽ അധികാരത്തിൽ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button