Latest NewsNewsIndia

സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ജയിലടച്ച ശേഷം കേന്ദ്ര ഏജൻസികൾ നോട്ടമിടുന്നത് മധ്യപ്രദേശ് മുഖ്യ മന്ത്രി കമൽ നാഥിനെയാണ്.1884 ലെ സിഖ് വിരുദ്ധ കലാപ കാലത്ത് കമൽ നാഥിനെതിരെ വന്ന ഒരു കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള പച്ചക്കൊടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി കഴിഞ്ഞു.

ALSO READ: നുഴഞ്ഞു കയറ്റം: പാക്കിസ്ഥാന്റെ ശ്രമം പാളി; സൈന്യം വീഡിയോ പുറത്തു വിട്ടു

കമൽ നാഥിനെതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാനുള്ള തീരുമാനം സിഖ് വിശ്വാസികളുടെ വിജയമാണെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. സിഖ് കലാപ കേസിൽ പുതിയതായി രണ്ട് പേർ സാക്ഷി പറഞ്ഞേക്കുമെന്നാണ് വാർത്ത ഏജൻസികൾ ചെയ്യുന്നത്.

അകാലിദൾ ഇതിനോടകം മുഖ്യ മന്ത്രി കമൽ നാഥിന്റെ രാജി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഏത് നിമിഷവും ഹാജരാകാന്‍ സാക്ഷികൾ തയ്യാറായാണ്. അവര്‍ കമല്‍നാഥിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും. രണ്ട് സാക്ഷികള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും അകാലിദൾ പറഞ്ഞു.

ALSO READ: അതിശയിപ്പിക്കുന്ന നീക്കവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ ‘ഫാക്ടറി’ നിർമ്മിച്ചേക്കും

കമല്‍നാഥിനോട് രാജിവെയ്ക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെടണം. അപ്പോള്‍ മാത്രമേ കേസില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. സിഖ് കലാപത്തിനിടെ ഗുരുദ്വാരയില്‍ വെച്ച് രണ്ട് പേരെ ജീവനോടെ കത്തിക്കുമ്പോള്‍ കമല്‍നാഥ് ഗുരുദ്വാരയ്ക്ക് ഉള്ളില്‍ ഉണ്ടായിരുന്നു എന്നാണ് ആരോപണം.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിഖ് വിരുദ്ധ കലാപത്തില്‍ 3325 പേരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2733 പേര്‍ മരിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button