KeralaLatest NewsNews

ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കേരളത്തിലും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കേരളത്തിലും ജാഗ്രത നിർദ്ദേശം. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ എസ് പി മാർക്കും നിർദ്ദേശം നൽകി.

ALSO READ: ഭീകരാക്രമണ മുന്നറിയിപ്പ്: തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തി

ആഗോളഭീകരനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹര്‍ കരുതല്‍ തടങ്കലില്‍ ആണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനകള്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ALSO READ: സിപിഐ നേതാവ് വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പൊലീസ് കേസ്

കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത കള‌ഞ്ഞതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button