KeralaLatest NewsNews

ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേര്‍ച്ച വഴിപാട്

കാഞ്ഞങ്ങാട്: ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേര്‍ച്ച വഴിപാട് . ചെക്ക് കേസില്‍ ഗള്‍ഫ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട സംഭവത്തിലാണ് നേര്‍ച്ച വഴിപാട് നേര്‍ന്നിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി സ്വര്‍ണ്ണക്കുടം വച്ചാണ് നേര്‍ച്ച. സി.കെ.പി ട്രേഡ്‌ലിങ്ക്സ് എം.ഡി നീലേശ്വരത്തെ സി.കെ.പത്മനാഭന്‍ നമ്പ്യാരാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നേര്‍ച്ചയ്ക്ക് ഏര്‍പ്പാട് ചയ്തത്.

തുഷാറിന്റെ ജന്മനക്ഷത്രമായ ഉതൃട്ടാതി ഒത്തു വരുന്ന 15 നാണ് ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കുടം വച്ചുള്ള പൂജ . പ്രസാദം അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിക്കുമെന്നും പത്മനാഭന്‍ നമ്പ്യാര്‍ പറഞ്ഞു.

Read Also ; ദുരഭിമാനക്കൊല: എതിര്‍പ്പവഗണിച്ച് വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ തലയറുത്ത് കൊന്നു

പ്രവാസിയായ പത്മനാഭന്‍ നമ്പ്യാരെ തുഷാറിനെ അടച്ച യു.എ.ഇയിലെ അതേ ജയിലില്‍ അടച്ചിരുന്നു. നിരപരാധിയാണെന്ന കണ്ട് വെറുതെ വിടുകയായിരുന്നു. തുഷാറിന്റെ കാര്യത്തിലും അത് പോലെ സംഭവിച്ചതാണ് അദ്ദേഹത്തിനു വേണ്ടി വിശേഷാല്‍ പൂജ നടത്താന്‍ പ്രേരണയായത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വേണ്ടി പത്മനാഭന്‍ നമ്പ്യാര്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും പ്രസാദം വീടുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതിയിലോടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരാണ് സി.കെ.പി ട്രേഡ് ലിങ്ക്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button