Latest NewsUAENews

നാസിലിനോട് വിരോധമില്ല; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്ന് തുഷാർ വെള്ളാപ്പള്ളി

ദുബായ്: തനിക്കെതിരെയുള്ള ചെക്ക് കേസ് തള്ളിപ്പോയതിന് പിന്നാലെ പ്രതികരണവുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയില്‍ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും തുഷാർ പറയുകയുണ്ടായി. തനിക്കെതിരെയുള്ള സിവില്‍ കേസ് അജ്​മാന്‍ കോടതി തെളിവില്ലെന്ന് കണ്ട് തള്ളിയെന്നും യാത്രാ വിലക്ക് നീക്കിയെന്നും തുഷാര്‍ അറിയിച്ചു.

Read also: ചെക്ക് കേസില്‍ അറസ്റ്റിലായ തന്നെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ കുറിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കേസ് നല്‍കിയ നാസില്‍ അബ്​ദുള്ളയോട് വിരോധമില്ല. പാര്‍സ്‌പോര്‍ട്ട് കൈയില്‍ ലഭിച്ചാല്‍ ഓണത്തിന് നാട്ടിലെത്തും. കോടതിയില്‍ ഹാജരാക്കേണ്ട രേഖകള്‍ക്ക് സമയമെടുത്തതിനാലാണ് കേസ് നീണ്ടത്. കേസില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നു. ചിലര്‍ കേസ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button