KeralaLatest NewsNews

പാലാ ഉപതെരഞ്ഞെടുപ്പ് : പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ ഒന്നിക്കണം : ആവശ്യവുമായി യുഡിഎഫ് രംഗത്ത്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ ഒന്നിക്കണം എന്ന് യുഡിഎഫ്. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്ന യോഗം മാറ്റി വച്ചു. യുഡിഎഫ് ഉപസമിതിയാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാളത്തേക്ക് ചര്‍ച്ച മാറ്റിയന്നൊണ് ഔദ്യോഗിക വിശദീകരണം. യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ച നടത്തു എന്ന് പിജെ ജോസഫ് വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു.

Read More : കോൺഗ്രസ് തർക്കം: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്

നാളെ മൂന്ന് മണിക്ക് കോട്ടയം ഡിസിസിയില്‍ യോഗം ചേരാനാണ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ജോയ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും. ഇതിന് ശേഷം ജോസ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

സമാന്തര പ്രചാരണം ഉണ്ടാകില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരുമിക്കാവുന്ന തരത്തിലുള്ള യോജിപ്പ് ഇത് വരെ ജോസ് കെ മാണി- പിജെ ജോസഫ് പക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫ് നേതൃത്വത്തിനും പൊതുവെ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button