Latest NewsNewsIndia

ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവിനെതിരെ കേസ്

ഗുരുഗ്രാം: ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ട ഭർത്താവിനെതിരെ കേസ്. ഭാര്യയുടെ അനുമതി ഇല്ലാതെയാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്‌. ഇവർ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇതിനിടയിൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്‌ തന്നെ അപകീർത്തിപ്പെടുത്താനാണെന്നാണ് യുവതി വ്യക്തമാക്കുന്നത്.

Read also: കൊച്ചിയിൽ റോഡിലെ കുഴികൾ അടയ്ക്കാനെത്തിയത് പോലീസ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

യുവാവ് വേറെ ആരുടെയോ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് യുവതിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് തന്നെ യുവതിയെ അപകീർത്തിപ്പെടുത്താനാണ് ഇയാളുടെ ശ്രമമെന്ന് മനസിലാക്കാമെന്നു അധികൃതർ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button