Jobs & VacanciesLatest NewsNewsEducation & Career

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിന്‍ ഷിപ്പ്‌യാഡ്

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാഡ്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ടന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്ഥിരനിയമനമായിരിക്കും. ആകെ 57 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വെബ്‌സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവന്നുന്നതാണ്.

Also read : വരുമാന നഷ്ടം : തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനി

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 89 ഒഴിവുകളുണ്ട്. ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും വണ്‍ടൈം രജിസ്ട്രേഷനും അപേക്ഷക്കും സന്ദർശിക്കുക : https://cochinshipyard.com/

അവസാന തീയതി : സെപ്റ്റംബര്‍ 20

shortlink

Related Articles

Post Your Comments

Related Articles


Back to top button